വന്ദേഭാരത് വന്നിട്ടും റോ- റോ വരുന്നില്ല. പരീക്ഷണ ഓട്ടം വിജയിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞു. - Keralaonline.co.in

Breaking

Post Top Ad

Post Top Ad

വന്ദേഭാരത് വന്നിട്ടും റോ- റോ വരുന്നില്ല. പരീക്ഷണ ഓട്ടം വിജയിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞു.

റെയിൽവേ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി വന്ദേഭാരത് എത്തിയിട്ടും ചരക്കുനീക്കത്തിൽ വിപ്ളവകരമായ മാറ്റത്തിനും പരിസ്ഥിതി സൗഹൃദ ഗതാഗതത്തിനും ഉപകരിക്കുന്ന റോ- റോ ചരക്ക് സർവീസ് പാളം കയറിയില്ല. ഇതിന്റെ പരീക്ഷണ ഒാട്ടം വിജയകരമായി പൂർത്തിയാക്കിയിട്ട് മൂന്നു വർഷം കഴിഞ്ഞു. ഏറെ ലാഭകരവും റോഡുകളിലെ ഗതാഗതക്കുരുക്കിന് ശമനമുണ്ടാക്കാൻ പര്യാപ്തവുമായ ഈ പദ്ധതിയോട് റെയിൽവേ മുഖം തിരിക്കുന്നതിനു പിന്നിലെ കാരണം വ്യക്തമല്ല.

ചരക്കുലോറികളെ അപ്പാടെ ട്രെയിനിൽ കയറ്റിക്കൊണ്ടുപോകുന്ന റോൾ ഓൺ, റോൾ ഓഫ് എന്ന സംവിധാനം കേരളത്തിന് ഏറ്റവും ഉപകാരപ്രദമായിരുന്നു. ദേശീയപാതകളിലെയും മറ്റു ബൈപ്പാസുകളിലെയും ചരക്ക് ലോറികളുടെ ഓട്ടം വരുത്തുന്ന വിനകൾ ഒഴിവാക്കാനും കഴിയുമായിരുന്നു.

2020 ജൂലായിലാണ് കണ്ണൂർ മുതൽ കോഴിക്കോട് വരെ റോ റോ പരീക്ഷണാർത്ഥം ഓടിയത്. കോഴിക്കോട് -എറണാകുളം ലൈനിലും പരീക്ഷണ ഓട്ടം നടന്നിരുന്നു. റോ റോ സർവീസിന് അനുകൂലമായിരുന്നു വിദഗ്ദ്ധസംഘത്തിന്റെ റിപ്പോർട്ടും. ആദ്യഘട്ടത്തിൽ കണ്ണൂർ സൗത്ത് സ്റ്റേഷൻ,​ കോഴിക്കോട് വെസ്റ്റ് ഹിൽ,​ എറണാകുളം, കോട്ടയം തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളെയായിരുന്നു റോ -റോ സർവീസിന് പരിഗണിച്ചത്. ഇതിനായി ഹൈറ്റ് ഗേജ്, ഭാരം പരിശോധിക്കാനുള്ള വേയ് ബ്രിഡ്ജ്, റാംപ് സൗകര്യം എന്നിവയുടെ നിർമ്മാണം ഉടൻ നിർവഹിക്കാനും റെയിൽവേ തത്വത്തിൽ ധാരണയായിരുന്നു. ചരക്കുലോറികൾ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം ഏതാനും സ്റ്റേഷനിലുണ്ടെന്നായിരുന്നു റെയിൽവേയുടെ വിലയിരുത്തൽ. കൊങ്കൺ വഴി കേരളത്തിൽ എറണാകുളം വരെയെങ്കിലും റോ- റോ സർവീസ് തുടങ്ങണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

റോ- റോ സർവീസ്

ഗുഡ്സ് വാഗണുകൾ കയറ്റുന്ന റേക്കിൽ പകരം ഗുഡ്സ് ട്രക്കുകൾ കയറ്റി എത്തിക്കുന്ന സംവിധാനം . ഓരോ ട്രെയിനിലും 30 മുതൽ 40 ട്രക്കുകൾ വരെ കയറ്റാം

കങ്കനടിയിൽ നിന്ന് കേരളത്തിലേക്ക്

നിലവിൽ കർണാടകയിലെ സൂറത്കലിൽ ചരക്കിറക്കി റോഡ് മാർഗമാണ് ലോറികൾ കേരളത്തിലേക്ക് വരുന്നത്. പുതിയ സംവിധാനം വരുന്നതോടെ മുംബയിൽ നിന്നും മറ്റും വരുന്ന ചരക്ക് ലോറികൾ ഉൾപ്പെടെ മംഗളൂരുവിനടുത്തുള്ള കങ്കനടിയിൽ നിന്ന് റോ-റോ സർവ്വീസുമായി ബന്ധിപ്പിച്ച് കേരളത്തിന്റെ തെക്കേ അറ്റം വരെ എത്തിക്കാൻ കഴിയും. മംഗളൂരു കുലശേഖരയിലും കാസർകോട് കളനാട്ടുമുള്ള തുരങ്കങ്ങളിലൂടെ റോ-റോയ്ക്ക് കടന്നുപോകാൻ തടസ്സമില്ലെന്ന് റെയിൽവേ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഏതാനും സ്റ്റേഷനുകളിൽ ചെറിയ മാറ്റം വരുത്തേണ്ടതൊഴിച്ചാൽ മറ്റു തടസ്സങ്ങളൊന്നും സർവീസിനില്ല.


”ഇന്ധനലാഭത്തിനൊപ്പം പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ കൂടി കഴിയുന്ന റോ -റോ സംവിധാനത്തിന് നേരത്തെ തന്നെ പിന്തുണ അറിയിച്ചിരുന്നു.
അഡ്വ.പി.കെ. ജോൺ, സംസ്ഥാന പ്രസിഡന്റ്, ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

Ro-Ro is not coming despite the arrival of Vande Bharat. Three years have passed since the test run was successful.

Despite the arrival of Vandebharat as part of the modernization of the railways, the Ro-Ro freight service, which is conducive to a revolutionary change in freight movement and environment-friendly transport, did not take off. Three years have passed since the successful completion of its trial run. The reason behind the railways turning its back on this project, which is highly profitable and sufficient to ease traffic congestion on the roads, is not clear. The roll on and roll off system where goods lorries are transported by train was the most useful for Kerala. It could also avoid the congestion caused by the running of goods lorries on national highways and other bypasses. In July 2020, RO RO ran from Kannur to Kozhikode as an experiment. A trial run was also conducted on the Kozhikode-Eranakulam line. The report of the expert panel was also in favor of Ro Ro service. In the first phase, railway stations like Kannur South Station, Kozhikode West Hill, Ernakulam and Kottayam were considered for Ro-Ro service. For this, the railways agreed in principle to immediately carry out the construction of height gauge, way bridge and ramp facility for weight checking. Railways assessed that few stations have the facility to load and unload goods lorries. The need to start ro-ro service at least up to Ernakulam in Kerala via Konkan is years old. Ro-Ro service A system where goods trucks are loaded instead of rakes loaded with goods wagons. Each train can carry 30 to 40 trucks From Kanganadi to Kerala At present, lorries are coming to Kerala by road after unloading goods at Suratkal in Karnataka. With the coming of the new system, cargo lorries from Mumbai and elsewhere will be able to be connected to the Ro-Ro service from Kanganadi near Mangaluru to the southern tip of Kerala. Railway inspection found that there is no obstacle for Ro-Ro to pass through the tunnels at Mangalore Kulasekhara and Kasaragod Kalanat. There are no other disruptions to the service except for minor changes at a few stations.

“We have already expressed support for the Ro-Ro system, which can reduce environmental pollution along with fuel savings. Adv.P.K. John, State President, Lorry Operators Association

Post Top Ad