ഇഎംഎസ് എന്ന ഇതിഹാസത്തിന്റെ ഓര്‍മ്മകള്‍ക്ക് പതിനെട്ടു വയസ്സ് - Keralaonline.co.in

Breaking

Post Top Ad

Post Top Ad

ഇഎംഎസ് എന്ന ഇതിഹാസത്തിന്റെ ഓര്‍മ്മകള്‍ക്ക് പതിനെട്ടു വയസ്സ്

ഇഎംഎസ് ഇല്ലാത്ത കേരളത്തിന്റെ ധൈക്ഷണികതയ്ക്ക് ഇന്ന് പതിനെട്ടു വയസ്സ്. കേരളത്തിന്‍ന്റെ രാഷ്ട്രീയ സാമൂഹ്യ ബോധ മണ്ഡലത്തെ ഇത്ര സ്വാധീനിച്ച വ്യക്തികള്‍ ചുരുക്കമാണ്. ഇംഎസിന്റെ വാക്കും ചിന്തയുമെല്ലാം തെളിഞ്ഞ ചിന്തയുടെ അടയാളമായിരുന്നു. ഇഎംഎസ് എന്ന വിപ്ലവ നായകന്റെ ഓര്‍മ്മ പോലുംഇന്ന് നല്‍കുന്ന കരുത്താണ് ലോകത്തെ മാറ്റി മറിക്കാന്‍.

തൊഴിലാളിവര്‍ഗ്ഗ വിജയത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ലളിതവും ആദര്‍ശനിഷ്ഠവുമായ സ്വന്തം ജീവിതത്തിലൂടെ മലയാളിക്ക് മാതൃകയായി ഇഎംഎസ് എന്ന ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാട് ഏഴ് ദശകത്തോളം നടന്ന വഴികള്‍ കേരളത്തിന്റെ തന്നെ ചരിത്രമാണ്.

1909 ജൂണ്‍ 13 ന് പെരിന്തല്‍മണ്ണയില്‍ യാഥാസ്ഥിതിക നമ്പൂതിരി കുടുംബമായ ഏലംകുളം മനയില്‍ ജനിച്ചു. വേദപഠനത്തിലും സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം പാലക്കാട് ഗവ.വിക്ടോറിയ കോളജിലും തൃശൂര്‍ സെന്റ് തോമസ് കോളജിലും പഠനം പൂര്‍ത്തിയാക്കിയത്.

ജാതി മേല്‍ക്കോയ്മയെ സ്വന്തം ജീവിതം കൊണ്ട് തകര്‍ത്തെറിഞ്ഞ കമ്മ്യൂണിസ്റ്റ് സ്വത്വമായിരുന്നു ഇഎംഎസിന്റേത്. തറവാട്ടു മഹിമ വിട്ട് പട്ടിണിപ്പാവങ്ങളിലേക്കിറങ്ങിയത് ഒരു ജനതയ്ക്ക് ദിശാബോധം നല്‍കാനായിരുന്നു. സ്‌കൂള്‍ പഠന കാലത്തു തന്നെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ആവേശം ഏറ്റുവാങ്ങിയ ഇഎംഎസ് കോളേജ് പഠനകാലം മുതല്‍ക്ക് ദേശീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ഗ്രൂപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നിങ്ങനെ സ്വന്തം വഴിയിലൂടെ ഇഎംഎസ് ജനങ്ങള്‍ക്കൊപ്പം നടന്നു. രാഷ്ട്രീയപരമായ അടിത്തറ സൃഷ്ടിക്കുമ്പോഴും വലിയ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിച്ചു ഇഎംഎസ്. വാക്കും എഴുത്തുമെല്ലാം തെളിഞ്ഞ ചിന്തയുടെ ഇടമായി മാറ്റി, രാഷ്ട്രീയപരമായ പല തന്ത്രങ്ങളും മെനഞ്ഞത് കമ്മ്യൂണിസത്തിന്റെ അടിത്തറ സൃഷ്ടിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു.

1957ല്‍ അധികാരത്തിലേറി ഒരാഴ്ചക്കകം ഇഎംഎസ് സര്‍ക്കാര്‍ കേരളത്തിന്റെ സാമൂഹ്യ ഭൂപടം മാറ്റി വരച്ച ഒഴിപ്പിക്കല്‍ നിരോധന ഉത്തരവിറക്കി. ഇല്ലായ്മക്കാരന്റെ കണ്ണീരൊപ്പാന്‍ പാട്ടവ്യവസ്ഥയും കുടിയായ്മ നിയമവുമെല്ലാം മാറ്റിയെഴുതിയത് അദ്ദേഹത്തിന്റെ കൂടി മുന്‍കൈയിലായിരുന്നു. വിദ്യാഭ്യാസ ബില്‍, പൊലീസ് നിയമങ്ങള്‍ എന്നിവയില്‍ ഇഎംഎസ് സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ ഭൂപ്രഭുക്കന്മാരുടെ കടുത്ത എതിര്‍പ്പിനു കാരണമായി.

1998 മാര്‍ച്ച് 19ന് ഇഎംസില്ലാത്ത കേരളം ഇരുട്ടിവെളുത്തു.

Post Top Ad